ഹിന്ദി മാത്രം ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം

ന്യൂഡല്‍ഹി: ഔദ്യോഗികമായി ആശയവിനിമയം നടത്തുന്നതിന് ഹിന്ദി മാത്രം ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹം പ്രധാനമന്ത്രിക്കും ലോക്‌സഭാ സ്പീക്കര്‍ക്കും കത്ത് നല്‍കി.

ഹിന്ദിയെ ഔദ്യോഗിക ഭാഷയെന്ന നിലയില്‍ അംഗീകരിക്കുന്നു, എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, മറ്റു പ്രാദേശിക ഭാഷകളോടുള്ള അവഹേളനമാണിത്, സര്‍ക്കാരിന്റെ വിവിധ പദ്ധതികളും നയങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും മറ്റും ഇംഗ്ലീഷിലും ലഭിക്കാനുളള സാഹചര്യം വേണം. മുന്‍ സര്‍ക്കാര്‍ ഹിന്ദിക്കൊപ്പം ഇംഗ്ലീഷിലും ആശയവിനിമയം നടത്തിയിരുന്നു, വേണുഗോപാല്‍ കത്തില്‍ പറയുന്നു.

Top