മൂന്നാറില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎം

cpm

ഇടുക്കി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്.

മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു.

അതേസമയം, നടപടി കയ്യേറ്റക്കാര്‍ക്കെതിരെ മാത്രമായിരിക്കുമെന്നും കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും ശിവരാമന്‍ വ്യക്തമാക്കി.

മന്ത്രിതല സമിതി മൂന്നാറിലെ കുറിഞ്ഞി ഉദ്യാന മേഖല സന്ദര്‍ശിക്കാനിരിക്കെയാണ് സിപിഐ പ്രാദേശിക നേതൃത്വം വിഷയത്തിലെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

Top