രാജ്യത്തെ പ്രത്യക്ഷ നികുതിയിനത്തില്‍ 17.5 ശതമാനം വര്‍ധനവ്

TAX

ന്യൂഡൽഹി: രാജ്യത്തെ പ്രത്യക്ഷ നികുതി 17.5 ശതമാനമായി ഉയര്‍ന്നു.

ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം പ്രത്യക്ഷ നികുതി 2,24,000 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്.

2017-18ലെ വാര്‍ഷിക ബജറ്റില്‍ 15.7 ശതമാനം വളര്‍ച്ച നേടാനാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലക്ഷ്യം വെച്ചത്, കോര്‍പ്പറേറ്റ് ആദായ നികുതി അടക്കം 98,000 കോടിയാണ് കണക്കാക്കിയിരുന്നത്.

2016-17 സാമ്പത്തിക വർഷത്തിൽ 56 ലക്ഷം പേരാണ് പുതിയതായി നികുതി നല്‍കാന്‍ ആരംഭിച്ചത്‌.

ആദായ നികുതി അടയ്‌ക്കേണ്ടതിന്റെ അവസാന തീയതി അഗസ്റ്റ്‌ 5-ന് അവസാനിച്ചതിനെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

കോര്‍പ്പറേറ്റ് നികുതി നല്‍കേണ്ട അവസാന തീയതി സെപ്തംബറിലാണ് അവസാനിക്കുക.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൊത്തം കോര്‍പ്പറേറ്റ് നികുതി 18.1 ശതമാനവും, മൊത്തം ആദായ നികുതി 16.5 ശതമാനവുമായാണ് ഉയര്‍ന്നിട്ടുണ്ടെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (സിബിഡിടി) കണക്കുകളില്‍ പറയുന്നത്.Related posts

Back to top