ആധാര്‍ വഴി രാജ്യം ലാഭിച്ചത് 58,425 കോടി രൂപ : നന്ദന്‍ നീലേക്കനി

ന്യൂഡല്‍ഹി: ആധാര്‍ നടപ്പിലാക്കിയതു വഴി രാജ്യം 58,425 കോടി രൂപ ലാഭിച്ചതായി ആധാര്‍ ഉപജ്ഞാതാവ് നന്ദന്‍ നീലേക്കനി.

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ, സബ്‌സിഡി പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ ആധാര്‍ മൂലം കഴിഞ്ഞു.അങ്ങനെ 58,425 കോടി രൂപയാണ് ലാഭിക്കാനായത് എന്ന് നന്ദന്‍ പറഞ്ഞു.

ഇതുവഴി 50 ലക്ഷം പേരെയെങ്കിലും ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

നൂറു കോടിയിലേറെ ആളുകള്‍ ആധാര്‍ കാര്‍ഡ് എടുത്തു കഴിഞ്ഞതായും നന്ദന്‍ സൂചിപ്പിച്ചു.

ഇതുവരെ സര്‍ക്കാര്‍ 1200 കോടി ഡോളറാണ് ഇലക്‌ട്രോണിക് ഇടപാടു വഴി അഹരായവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചതായും നന്ദന്‍ നീലേക്കനി കൂട്ടിച്ചേര്‍ത്തു.

ലോകബാങ്ക് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top