ആള്‍ക്കൂട്ട കൊലപാതക പ്രതികളെ സ്വീകരിച്ച കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

jayanth-sinha

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികളെ സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്കാണ് ജയന്ത് സ്വീകരണം നല്‍കിയത് ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായിരുന്നു പ്രതിഷേധത്തിലേറിയ പങ്കും.

എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല പൂര്‍വവിദ്യാര്‍ഥി പട്ടികയില്‍ നിന്നും ജയന്ത് സിന്‍ഹയെ ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പിന്തുണ തേടി.

പശു കടത്താരോപിച്ച് അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ എട്ട് പേരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ഹാരമണിയിച്ചും മധുരം നല്‍കിയും സ്വീകരിച്ചത്.

ജയന്ത് സിന്‍ഹ ഒന്നിനും കൊള്ളാത്തവനായെന്നായിരുന്നു സംഭവത്തില്‍ പിതാവും മുന്‍ ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.

Top