പൊലീസിനെ വാഹനമിടിച്ച് തെറിപ്പിച്ച് പ്രതിയുടെ സിനിമാ സ്റ്റൈല്‍ രക്ഷപ്പെടല്‍

road-accident

ചാരുംമൂട്: പൊലീസിനെ വാഹനമിടിച്ച് തെറിപ്പിച്ച് പ്രതി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടു.

കായംകുളത്തിന് സമീപം ചാരുംമൂട്ടിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്.

പ്രതി വന്ന വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് വാഹനമോടിച്ച് പോകുകയായിരുന്നു.

എന്നാല്‍, ബോണറ്റിലേക്ക് തെറിച്ചുവീണ പൊലീസുകാരനെയും കൊണ്ട് കാര്‍ മൂന്ന് കിലോമീറ്ററോളം മുന്നോട്ട് പോയി.

ഒടുവില്‍ ജീവന്‍ രക്ഷിക്കാനായി ബോണറ്റില്‍ നിന്നും പൊലീസുകാരന്‍ എടുത്തു ചാടുകയായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ നൂറനാട് സ്റ്റേഷനിലെ സിപിഒ യജീന്ദ്രദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കുന്ന കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ച കൊല്ലം സ്വദേശി ബിജു (കിളി ബിജു)വാണ് പൊലീസുകാരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് ബിജുവിനെതിരെ പൊലീസ് കേസെടുത്തു.

ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു.

Top