ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡ് അസാധുവാക്കില്ലെന്ന് ടാക്‌സസ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ എന്നു മുതല്‍ക്കാണ് അസാധുവാകുക എന്നു പിന്നീട് ആദായനികുതി വകുപ്പ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ ഉണ്ടായിരിക്കണം. ആധാറിനായി അപേക്ഷിച്ചു നമ്പര്‍ ലഭിക്കാത്തവര്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കിയാല്‍ മതി. നിലവില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവാകില്ലെന്നും സുശീല്‍ ചന്ദ്ര അറിയിച്ചു.

ജൂണ്‍ 30 ആണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി എന്ന് കേന്ദ്രം അറിയിച്ചിരുന്നത്.

Top