കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ആവശ്യമില്ല; സന്ന്യാസജീവിതം തിരഞ്ഞെടുത്ത് യുവാവ്

BUSSSINESS

അഹമ്മദാബാദ്: സന്ന്യാസജീവിതം നയിക്കുന്നതിനായി 24കാരന്‍ 100 കോടിയുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മോക്ഷേഷ് സേഠ് ആണ് ഇത്തരത്തില്‍ സന്ന്യാസജീവിതം തിരഞ്ഞെടുത്തത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായതിനു ശേഷം രണ്ട് വര്‍ഷമായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് നോക്കിനടത്തുകയായിരുന്നു മോക്ഷേഷ്. ജൈനമതവിശ്വാസികളാണ് മോക്ഷേഷും കുടുംബവും. ഗാന്ധിനഗറില്‍ നടന്ന ചടങ്ങിലായിരുന്നു മോക്ഷേഷ് എല്ലാം ഉപേക്ഷിച്ചത്. സന്ന്യാസം സ്വീകരിച്ച മോക്ഷേഷ് ഇനി മുതല്‍ കരുണപ്രേം വിജയ് ജീ എന്നാണ് അറിയപ്പെടുന്നത്.

Top