വെള്ളപ്പൊക്കത്തില്‍ +2 സര്‍ട്ടിഫിക്കറ്റ് നശിച്ചു; യുവാവ് തൂങ്ങിമരിച്ചു

കോഴിക്കോട്: പ്രളയക്കെടുതി മൂലം പ്‌ളസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് കാരന്തൂര്‍ സ്വദേശിയായ കൈലാഷാണ് തൂങ്ങിമരിച്ചത്.

കൈലാഷിന് ഐടിഐയില്‍ അഡ്മിഷന്‍ ലഭിച്ചിരുന്നു. കൈലാഷ് പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും കുറച്ച് പണം കരുതുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ കൈലാഷിന്റെ വീട്ടില്‍ വെള്ളം കയറി അത് എല്ലാം നശിച്ചു പോകുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഞായറാഴ്ചയാണ് കൈലാഷ് വീട്ടിലേക്ക് മടങ്ങിയത്‌. കൈലാഷിന്റെ സര്‍ട്ടിഫിക്കറ്റ് വെള്ളത്തില്‍ കുതിര്‍ന്ന് കീറിപ്പോയ നിലയിയാലിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചത്.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീട് വൃത്തിയാക്കുന്നതിനായി മാതാപിതാക്കള്‍ എത്തിയപ്പോഴാണ് മകന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തങ്ങളുടെ ഏകആശ്രയമായിരുന്ന മകന്റെ വേര്‍പാടില്‍ തകര്‍ന്ന അവസ്ഥയിലാണ് കൈലാഷിന്റെ മാതാപിതാക്കള്‍.

Top