പോക്കിരി സൈമണിലെ ‘ ഭീമാപള്ളി നൗഷാദ് ‘ പൊളിച്ചു. . കിടുക്കി . . തിമിർത്തു

pokirisymon

ണ്ണി വെയ്‌നെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോക്കിരി സൈമണ്‍’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

പോക്കിരി സൈമൺ കണ്ട ഏതൊരു പ്രേക്ഷകനും മറക്കില്ല സൈജു കുറുപ്പിന്റെ ഭീമാപള്ളി നൗഷാദിനെ.

തിയേറ്ററുകളിൽ നിറഞ്ഞുനിന്ന ഓരോ കയ്യടിയിലും ആർപ്പുവിളിയിലും ഭീമാപള്ളി നൗഷാദിന്റെ സാന്നിധ്യം വളരെ വലുതാണ്.

തിയേറ്ററിൽ തമാശയുടെ മറ്റൊരു ലോകം പ്രേക്ഷകരിലേക്കെത്തിക്കാൻ പോക്കിരി സൈമണിലൂടെ സൈജു കുറുപ്പ് എന്ന മികച്ച കലാകാരന് സാധിച്ചു എന്നതിൽ സംശയമില്ല.

21766668_1622828967770032_1774610626619322376_n

പോക്കിരി സൈമന്റെ ആരവങ്ങൾക്കിടയിലും മെഗാ ഹിറ്റിലേക്ക് കുതിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന അൽത്താഫ്-നിവിൻ പോളി ചിത്രത്തിലും തമാശകലർന്ന എന്നാൽ സിനിമയുടെ ആത്മാവായ ഡോക്‌ടർ ആയിവന്ന് സൈജു കുറുപ്പ് പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞിരുന്നു.

തരംഗത്തിലെ സർപ്രൈസ് നൽകുന്ന കഥാപാത്രത്തിനായും , അറക്കൽ അബുവിന്റെ ഇടിമിന്നൽ എന്ററിക്കായും പ്രേക്ഷകർ കാത്തിരിക്കുകയാണ്.

21766712_1622828751103387_8679792249266660353_n

ഇളയ ദളപതി വിജയിയുടെ കടുത്ത ആരാധകനായ സൈമണ്‍ എന്ന കഥാപാത്രത്തിന്റെ കഥയാണ് പോക്കിരി സൈമൺ . അതിനാൽ തന്നെ ചിത്രം വിജയ് ഫാൻസും , കുടുംബ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.

പ്രയാഗ മാര്‍ട്ടിന്‍ നായികയായി എത്തിയ പോക്കിരി സൈമണില്‍ ശരത് കുമാറും ഗ്രിഗറിയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.Related posts

Back to top