നിരഞ്ജന്‍ നായകനാകുന്ന ബോബിയിലെ ഓഡിയോ ജൂക്‌ബോക്‌സ് പുറത്തെത്തി

ണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ നായകനാകുന്ന ചിത്രം ബോബിയുടെ ഓഡിയോ ജൂക്‌ബോക്‌സ് പുറത്തെത്തി. നിരഞ്ജന്റെ നായികയായി എത്തുന്നത് മിയ ജോര്‍ജാണ്.

പ്ലസ് ടു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷെബിയാണ് ബോബി സംവിധാനം ചെയ്യുന്നത്. 21കാരന്‍ 27കാരിയുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ബോബിയില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്.

രണ്ട് ഗാനങ്ങള്‍ക്ക് റോണി റാഫേലും ഒരു ഗാനത്തിന് ദേവിക മുരളിയുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അജുവര്‍ഗീസ്, ധര്‍മജന്‍, നോബി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും.

Top