ഭൂമിക്കരികില്‍ നാലര കിലോമീറ്റര്‍ വീതിയുള്ള ഭീമന്‍ ഉല്‍ക്ക വരുന്നു; അപകടഭീഷണിയില്ലെന്ന് നാസ

വാഷിംഗ്ടണ്‍: ഭൂമിക്കരികിലൂടെ നാലര കിലോമീറ്റര്‍ വീതിയുള്ള ഭീമന്‍ ഉല്‍ക്ക കടന്നുപോകുന്നു.

സെപ്റ്റംബര്‍ ഒന്നിനു ‘ഫ്‌ലോറന്‍സ്’ എന്നു പേരിട്ടിട്ടുള്ള ഉല്‍ക്കയാണ് കടന്നു പോകുന്നതെന്ന് നാസ അറിയിച്ചു.

ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് 70 ലക്ഷം കിലോമീറ്റര്‍ അകലെ മാറിയാണ് ഉല്‍ക്ക പോകുന്നത്. ഇതിനാല്‍ അപകടഭീഷണിയില്ലെന്നു നാസ അറിയിച്ചു.

1890-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ‘ഫ്‌ലോറന്‍സ്’ആദ്യമായാണ് ഭൂമിക്ക് ഇത്രയടുത്ത് വരുന്നത്.

ഇനി ഇത്ര സമീപം ഈ ഭീമന്‍ ഉല്‍ക്ക 2500 ലെ വരൂ.

Top