സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം , സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം : ഇ ചന്ദ്രശേഖരന്‍

chandrasekharan

തിരുവനന്തപുരം :കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. അതേസമയം, സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സഹായം നല്‍കുക എന്നും മന്ത്രി അറിയിച്ചു.

റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിഹാരം ലഭ്യമാക്കും. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ തിട്ടപ്പെടുത്തുക എളുപ്പമല്ല. സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം ജീവന്‍ രക്ഷാപ്രവര്‍ത്തനമായിരുന്നു. അത് നടന്നു. ഇനിയുള്ളത് കൃത്യമായ പുനരധിവാസമാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയവര്‍ക്ക് മാത്രമല്ല, ദുരന്തത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 928015 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചിലരൊക്കെ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പട്ടികയിലെ ചില മാറ്റങ്ങള്‍ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു.

Top