ലിഫ്റ്റില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐയെ അറസ്റ്റ് ചെയ്തു

rape

കൊച്ചി: സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച
എഎസ്ഐയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തലയോലപ്പറമ്പ് എ.എസ്.ഐ വി.എച്ച് നാസറിനെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞമാസം 28നു രാവിലെയാണു കേസിനാസ്പദമായ സംഭവമുണ്ടായത്.

നാസര്‍ ലിഫ്റ്റില്‍ വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തിന് ശേഷം പെണ്‍കുട്ടി തുടര്‍ച്ചയായി ക്ലാസിന് പോകാതായതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് സംഭവത്തെ പറ്റി അറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

Top