യുദ്ധസമാനമായ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈന്യത്തിനറിയാം ;ജയറ്റ്‌ലി

ന്യൂഡല്‍ഹി: യുദ്ധ സമാനമായ മേഖലകളിലെ സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജയറ്റ്‌ലി.

കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ കാശ്മീരി യുവാവിനെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടിയിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധസമാനമായ മേഖലകളില്‍ സൈന്യത്തിന് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമുണ്ടെന്നും, സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈന്യത്തിന് അറിയാമെന്നും അരുണ്‍ ജയറ്റ്‌ലി പറഞ്ഞു.

ഏപ്രില്‍ ഒമ്പതിനായിരുന്നു ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെ ഫറൂഖ് അഹമ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. സംഭവം വിവാദമായതോടെ സൈന്യം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top