സുപ്രീംകോടതിയില്‍ നടക്കുന്ന ജഡ്ജിമാരുടെ നിയമനം ജനാധിപത്യ രീതിയില്‍ അല്ലെന്ന് ഉപേന്ദ്ര കുശ്വ

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം ജനാധിപത്യത്തിന്റെ കറുത്ത വശമാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്വ. രാജ്യത്ത് ഒരു ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായി, മത്സ്യബന്ധന സമൂഹത്തില്‍ നിന്നുള്ള ഒരാള്‍ രാഷ്ട്രപതിയുമായി, എന്നാല്‍, നിയമ രംഗത്ത് ഇപ്പോഴും പിന്നോക്ക മേഖലയില്‍ നിന്നുള്ളവര്‍ക്ക് അവഗണനയാണെന്നാണ് മന്ത്രിയുടെ ആരോപണം.

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയമനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, ദളിത് വിഭാഗങ്ങളില്‍നിന്നു കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയില്‍ ഇപ്പോള്‍ നടക്കുന്ന ജഡ്ജിമാരുടെ നിയമനം ജനാധിപത്യ രീതിയില്‍ അല്ല നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

Top