വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായിരുന്നില്ല ; വിമര്‍ശനവുമായി യൂത്ത് ലീഗ്

league

മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായല്ല നടന്നതെന്ന് വിമര്‍ശനവുമായി യൂത്ത് ലീഗ്.

വേങ്ങരയില്‍ വോട്ട് ചോര്‍ന്നത് അതീവ ഗൗരവതരമാണെന്നും, പാര്‍ട്ടി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തിരുത്തേണ്ടി വരുമെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.

മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദര്‍ വിജയിക്കുമെന്നായിരുന്നു ലീഗ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ ഭൂരിപക്ഷം വെറും 23,310ല്‍ ഒതുങ്ങി.

വേങ്ങരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്, ഇതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.

Top