വണ്‍പ്ലസ് 5ന്റെ പിന്‍ഗാമി വണ്‍പ്ലസ് 5T യുടെ പ്രഖ്യാപനം ഉടന്‍

കാത്തിരിപ്പിനൊടുവില്‍ വണ്‍പ്ലസ് 5ന്റെ പിന്‍ഗാമി വണ്‍പ്ലസ് 5T എത്താന്‍ ഒരുങ്ങുന്നു.

നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങിലാണ് വണ്‍പ്ലസ് 5T പ്രഖ്യാപിക്കുന്നത്.

ഡല്‍ഹി, പൂനെ, മുംബൈ, ബാംഗ്ലൂര്‍, ഹൈദ്രബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ തിരഞ്ഞെടുത്ത പിവിആര്‍ തീയേറ്ററുകളിലായിരിക്കും ആദ്യമായി വണ്‍പ്ലസ് 5Tയുടെ ഒദ്യോഗിക പ്രഖ്യാപനം നടക്കുക.

40,000 രൂപയ്ക്കു താഴെ വില വരുന്ന ഏറ്റവും മികച്ച മുന്‍നിര ഹാന്‍സെറ്റുകളുടെ ലിസ്റ്റില്‍ ആയിരിക്കും ഈ ഫോണ്‍ എത്തുക.

1060X2080 പിക്‌സല്‍ ഫുള്‍ എച്ച്ഡി റെസല്യൂഷന്‍ ഉളള ഫോണിന് 6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.

കൂടാതെ ഫോണ്‍ റേഷ്യോ 18:9 ഉം ആണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മികച്ച ഡിസ്‌പ്ലേയാണ് ഫോണിന്.

വണ്‍പ്ലസ് 5Tയുടെ ക്യാമറ സെന്‍സറില്‍ പല മാറ്റങ്ങളും വരുത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ ഒറ്റ ചാര്‍ജ്ജില്‍ മണിക്കൂറുകള്‍ വരെ ഈ സ്മാര്‍ട്ട്‌ഫോണില്‍ ചാര്‍ജ്ജ് നിലനില്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

Top