ആകാംക്ഷ നിറഞ്ഞ തായ് ഗുഹയിലെ ദിനങ്ങള്‍ ഹോളിവുഡ് സിനിമയാകുന്നു

ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു തായ് ഗുഹയില്‍ സംഭവിച്ചത്. ഗുഹയില്‍ കുടുങ്ങിയ 13 കുട്ടികളെയും തങ്ങളുടെ ജീവന്‍ പോലും നോക്കാതെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ പ്രശംസിക്കാതെ വയ്യ. ഈ ലോകം മുഴുവന്‍ അവര്‍ക്കൊപ്പമാണ്. ലോകം അറിയണം അവരെ. അതിനായി ഈ അതികഠിനമായ ദിനങ്ങളെ മുന്‍നിര്‍ത്തി സിനിമയെടുക്കാനൊരുങ്ങുകയാണ് ബോളിവുഡ് സിനിമാ മേഖല.

THAI-4

ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ഈ ദിനങ്ങളെ സിനിമയാക്കുന്നത്. മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തായ് ഗുഹയിലെത്തിയിരുന്നു. തായ്‌ലാന്‍ഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

THAILAND-1

സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് ഈ തത്സമയ രംഗങ്ങളെല്ലാം അവര്‍ ചിത്രീകരിച്ചത്. ഗുഹയ്ക്കുള്ളിലെ മറ്റു രംഗങ്ങളെല്ലാം പിന്നീട് ചിത്രീകരിക്കും. പ്രമുഖ താരങ്ങളെ വെച്ചാണ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. സംഭവം സിനിമയാക്കുകയാണ് എന്ന വാര്‍ത്ത പുറത്തുവന്നതോടെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഒന്നടങ്കം.

Top