വാഹനങ്ങളിലെ ബാറ്ററി പാക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് പേറ്റന്റിനായി ടെസ്‌ല

കാലിഫോര്‍ണിയ : വാഹനങ്ങളിലെ ബാറ്ററി പാക്കുകള്‍ മാറ്റിസ്ഥാപിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല പേറ്റന്റിന് അപേക്ഷ നല്കി.

എളുപ്പത്തില്‍ ബാറ്ററി പാക്കുകള്‍ മാറ്റിസ്ഥാപിക്കാവുന്ന സാങ്കേതിക വിദ്യയ്ക്കാണ് കമ്പനി പേറ്റന്റിനായി അപേക്ഷിച്ചത്.

പുതിയ സംവിധാനമനുസരിച്ച് വാഹനത്തിലെ ചാര്‍ജ് തീര്‍ന്ന ബാറ്ററി മാറ്റി ചാര്‍ജ് ചെയ്ത ബാറ്ററി സ്ഥാപിക്കുന്നതിന് ടെസ്‌ലയുടെ ടെക്‌നീഷ്യന്‍മാര്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമാണ് ആവശ്യം.

Top