ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

deadbody

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍. കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് പൊലീസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

കാശ്മീരിലെ കത്വയില്‍ ട്രെയിനിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സലീം അഹമ്മദ് ഷായാണ് കൊല്ലപ്പെട്ടത്. അവധിയില്‍ പ്രവേശിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

കാശ്മീരിലെ ഷോപ്പിയാനില്‍ കഴിഞ്ഞ മാസവും സമാനസംഭവം ഉണ്ടായിരുന്നു. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ജാവേദ് അഹമ്മദ് എന്ന കോണ്‍സ്റ്റബിളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

Top