തീവ്രവാദ പ്രവര്‍ത്തനം ; പാക്കിസ്ഥാന്‍ സിഖ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നുവെന്ന്. .

terrorism

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ചാര സംഘടന ഐഎസ്‌ഐ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സിഖ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതായി ആഭ്യന്തരമന്ത്രാലയം. തീവ്രവാദത്തിനായി ഇന്ത്യയ്ക്ക് പുറത്തുള്ള സിഖ് വംശജരെയാണ് ഐഎസ് ഉപയോഗിക്കുന്നതെന്നും കൂടാതെ കാനഡയിലും മറ്റും സ്ഥിരതാമസമാക്കിയ സിഖ് വിഭാഗക്കാരെ ഇന്ത്യ നിരീക്ഷിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സമിതിയെ അറിയിച്ചു.

കേന്ദ്ര സായുധ സേനയും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളും എന്ന തലക്കെട്ടോടു കൂടിയ റിപ്പോര്‍ട്ടിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കൂടാതെ പഞ്ചാബിലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് തീവ്രവാദ ഗ്രൂപ്പുകള്‍ സാമൂഹിക മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Top