മാലിയില്‍ ഭീകരവിരുദ്ധ സേനാ ആസ്ഥാനത്ത് ചാവേറാക്രമണം; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

മാലി: മാലിയില്‍ ഭീകരവിരുദ്ധ സേനാ ആസ്ഥാനത്ത് ചാവേറാക്രമണത്തില്‍ ആറ് സൈനികരും, രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ചാവേറുകള്‍ സേനാ ആസ്ഥാനത്തേക്ക് ഓടിക്കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

തീവ്ര ഇസ്ലാമിക് സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Top