കശ്മീരില്‍ ഭീകരാക്രമണം; പാക്ക് ഭീകരനെ രക്ഷപ്പെടുത്തി, പൊലീസുകാരന്‍ കൊല്ലപ്പെട്ടു

Man shot

കശ്മീര്‍: ശ്രീനഗറിലെ ആശുപത്രിയില്‍ പൊലീസ് സംഘത്തിനു നേരെ ഭീകരാക്രമണം. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു, രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഭീകരനെ രക്ഷിക്കാനായിരുന്നു ആക്രമണം നടത്തിയത്. ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ അബു ഹന്‍സുള്ള എന്ന തടവുകാരനാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്ക് നവീദ് എന്നും പേരുണ്ട്.

terrorrist

നവീദ് ഉള്‍പ്പെടെ ആറു തടവുകാരുമായി പൊലീസ് സംഘം ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. തടവുകാര്‍ക്ക് അകമ്പടി വന്ന പൊലീസുകാര്‍ക്കെതിരെ ആശുപത്രിക്കുള്ളില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പൊലീസുകാരന്‍ ഉടന്‍തന്നെ മരിച്ചു. പരുക്കേറ്റ മറ്റ് രണ്ട് പൊലീസുകാര്‍ ചികില്‍സയിലാണ്.

എന്നാല്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനായിട്ടില്ല. വെടിവയ്പിനു ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായും വെടിവയ്പിനിടെ രക്ഷപ്പെട്ട പാക്ക് തടവുകാരനായും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഏതാനും മാസം മുന്‍പ് ഷോപിയാനില്‍ സൈന്യം നടത്തിയ തിരിച്ചിലില്‍ പിടികൂടിയ ഭീകരനാണ് നവീദ്.

Top