Telecom Regulatory Authority of India

ഡല്‍ഹി : സ്വയം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന വീഡിയോ പരസ്യങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഒരുങ്ങുന്നു.

ഇതിനായി ഈ മാസം 24ന് ട്രായി പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കും. ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കണോ എന്ന് ഈ സെമിനാറില്‍ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചില വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സന്ദര്‍ശിക്കുമ്പോള്‍ ഉപഭോക്താവ് അറിയാതെ പരസ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് ഡാറ്റ ഉപയോഗം വര്‍ധിപ്പിക്കും.

പരസ്യങ്ങളുടെ ഉള്ളടക്കമല്ല ട്രായി പരിശോധിക്കാനൊരുങ്ങുന്നത് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ ഡാറ്റ ഉപയോഗിക്കപ്പെടുന്നത് സുതാര്യമല്ലാതെയാണ്.

എംബിയ്ക്ക് 20 മുതല്‍ 30 വരെ പൈസയാണ് ഡാറ്റ നിരക്ക് എന്നതിനാല്‍ ഇക്കാര്യം പരിശോധിക്കപ്പെടേണ്ടത് തന്നെയാണെന്നാണ് ട്രായി ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആദ്യ ഘട്ടത്തില്‍ വ്യവസായ പ്രമുഖര്‍, ടെലകോം സേവന ദാതാക്കള്‍, ഇന്റര്‍നെറ്റ്‌സോഷ്യല്‍ മീഡിയ കമ്പനികള്‍ എന്നിവയുടെ പ്രതിനിധികളാണ് എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് സെമിനാറിന്റെ അക്കാദമിക്ക് പാര്‍ട്ട്‌നര്‍.

Top