200 രൂപയില്‍ താഴെയുള്ള ടെലികോം കമ്പനികളുടെ മികച്ച ഓഫറുകള്‍ ഇവയാണ്..

കുറഞ്ഞ നിരക്കില്‍ ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിച്ച് ഉപയോക്താക്കളെ കൈയിലെടുക്കാനുള്ള മത്സരത്തിലാണ് ടെലികോം കമ്പനികള്‍. ഓരോ പ്ലാനുകളും ഒന്നിനൊന്ന് മികച്ചതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. 200 രൂപയ്ക്ക് താഴെ റീചാര്‍ജ്‌ ചെയ്താലും മികച്ച ഓഫറുകളാണ് കമ്പനികള്‍ നല്‍കുന്നത്. അത്തരത്തിലുള്ള ടെലികോം കമ്പനികളുടെ വിവിധ പ്ലാനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം..

റിലയന്‍സ് ജിയോ 149 രൂപ പ്രീപെയ്ഡ് പ്ലാന്‍

jio

ജിയോയുടെ 149 രൂപ പ്ലാനില്‍ 1.5ജിബി 4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 42ജിബി ഡേറ്റ വരെ ലഭിക്കും. കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, അണ്‍ലിമിറ്റഡ് റോമിംഗ് കോളുകള്‍, 100 ഫ്രീ എസ്എംഎസ് എന്നിവയും ലഭിക്കുന്നു. കൂടാതെ സൗജന്യമായി ജിയോ സ്യൂട്ട് ആപ്‌സുകളായ ജിയോമൂവിസ്, ജിയോമ്യൂസിക്, ജിയോടിവി എന്നിവയും ആസ്വദിക്കാം.

വോഡാഫോണ്‍ 199 രൂപ പ്ലാന്‍

vodafone

വോഡാഫോണിന്റെ 199 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് റോമിംഗ്, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 100 ഫ്രീ എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഈ പ്ലാനില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. വോഡാഫോണും സൗജന്യമായി വോഡാഫോണ്‍ പ്ലേ സേവനം നല്‍കുന്നു, ഇതിലൂടെ നിങ്ങള്‍ക്ക് ലൈവ് ടിവിയും മൂവികളും കാണാം.

എയര്‍ടെല്‍ 199 പ്രീപെയ്ഡ് പ്ലാന്‍

airtel

വോഡാഫോണിനെ പോലെ തന്നെ എയര്‍ടെല്ലും 199 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ നല്‍കുന്നുണ്ട്. ഇതില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ 100 ഫ്രീ എസ്എംഎസ് പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഉണ്ട്.

ബിഎസ്എന്‍എല്‍ 98 രൂപ പ്ലാന്‍

bsnl-land-phne

ബിഎസ്എന്‍എലിന്റെ 98 രൂപ പ്ലാനില്‍ 1.5ജിബി 3ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. ഈ പ്ലാനില്‍ 39ജിബി ഡേറ്റയാണ് 26 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. എന്നാല്‍ മറ്റുളള പ്ലാനുകളെ പോലെ ബിഎസ്എന്‍എല്ലില്‍ വോയിസ് കോളിംഗ് സൗകര്യം ലഭ്യമല്ല.

Top