telangana cm’s thanksgiving gifts for gods

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതിനുള്ള നന്ദി സൂചകമായി വീണ്ടും വഴിപാടുകള്‍ നടത്തി മുഖ്യമന്ത്രി.ഖജനാവില്‍ നിന്നും പണമെടുത്താണ് മുഖ്യമന്ത്രിയുടെ ഈ വഴിപാട് നടത്തല്‍.

അടുത്ത ദിവസം നടക്കാനിരിക്കുന്ന തിരുമല ക്ഷേത്ര സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അഞ്ചരക്കോടി രൂപയാണ് നികുതി പണത്തില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആന്ധ്രയിലെ തിരുമലയിലേക്ക് പ്രത്യേക വിമാനത്തിലായിരിക്കും അദ്ദേഹം പോകുക. റാവുവിനൊപ്പം കുടുംബാംഗങ്ങളും മറ്റ് മന്ത്രിമാരും തീര്‍ഥാടനയാത്രയില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുപ്പതിയിലെ ബാലാജി ഭഗവാനും പദ്മാവതി ദേവിക്കും സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിക്കും.

2014ല്‍ തെലങ്കാന രൂപീകൃതമായപ്പോള്‍ വഴിപാടിനായുള്ള സ്വര്‍ണാഭരണങ്ങള്‍ ഒരുക്കാന്‍ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലെ ദേവീദേവന്‍മാര്‍ക്കാണ് സ്വര്‍ണവഴിപാടുകള്‍ സമര്‍പ്പിക്കുക.

കഴിഞ്ഞ ഒക്ടോബറില്‍ മൂന്നരക്കോടി രൂപ വിലമതിക്കുന്ന 12 കിലോയുടെ സ്വര്‍ണ കിരീടം മുഖ്യമന്ത്രി വാരങ്കലിലെ ഭദ്രകാളിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിനായി സര്‍ക്കാര്‍ ഹൈദരാബാദിലെ പ്രമുഖ ജുവലറി ഗ്രൂപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു.

Top