ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേശിനേനി ശ്രീനിവാസ്

ന്യൂഡല്‍ഹി : ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് തെലുങ്ക് ദേശം പാര്‍ട്ടി(ടി.ഡി.പി) എം.പി കേശിനേനി ശ്രീനിവാസ്. പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂര്‍ പ്രസംഗം ബ്ലോക്ബസ്റ്റര്‍ സിനിമ പോലെ തോന്നിച്ചെന്നും ശ്രീനിവാസ് പരിഹസിച്ചു.

മഹത്തായ ഒരു പ്രസംഗം സമ്മാനിച്ചതിന് താന്‍ അദ്ദേഹത്തിന് നന്ദി പറയുകയാണെന്നും ശ്രീനിവാസ് പറഞ്ഞു.

ആന്ധ്രയിലെ ടി.ഡി.പി സര്‍ക്കാരാണ് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുന്നത്. ശ്രീനിവാസായിരുന്നു സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. 90 മിനുട്ട് നീണ്ട മോദിയുടെ പ്രസംഗത്തിന് ശേഷം സംസാരിക്കാനായി ശ്രീനിവാസ് 30 മിനുട്ട് സമയം ആവശ്യപ്പെട്ടെങ്കിലും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആകെ 5 മിനുട്ട് സമയം മാത്രമായിരുന്നു ഇദ്ദേഹത്തിന് അനുവദിച്ചത്.

Top