16,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ ടിസിഎസ് ബോര്‍ഡ് അനുമതി നല്‍കി

മുംബൈ: 7.61 കോടി ഇക്വുറ്റി ഷെയറുകള്‍ തിരികെ വാങ്ങുന്നതിന് ടി.സി.എസ് ബോര്‍ഡിന്റെ അംഗീകാരം. 16,000 കോടിയുടെ ഓഹരി തിരികെ വാങ്ങാനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്. ജൂണ്‍ 13ന് സെബിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഓഹരികള്‍ തിരികെ വാങ്ങാനുള്ള ബോര്‍ഡ് തീരുമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഐ.ടി കമ്പനികളും ഓഹരികള്‍ തിരികെ വാങ്ങാന്‍ സാധ്യതയുണ്ട്. ടി.സി.എസ് പ്രൊമോട്ടര്‍മാരുടെ കൈവശം 71.92 ശതമാനം ഓഹരിയാണ് ഉള്ളത്. ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ടി.സി.എസിന്റെ ഓഹരി വില 3 ശതമാനം വര്‍ധിച്ചു.

Top