നൂറ് രൂപയില്‍ താഴെ നികുതി നല്‍കേണ്ടവരുടെ നികുതി എഴുതിത്തള്ളുമെന്ന് കേന്ദ്രസര്‍ക്കാര്‍

tax-cut

ന്യൂഡല്‍ഹി: 100 രൂപയോ അതില്‍ താഴെയോ സംഖ്യ നികുതിയായി നല്‍കേണ്ട 21.54 ലക്ഷം പേരുടെ നികുതി എഴുതിത്തള്ളുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗ്യാങ്വാര്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ചെറിയ തുകയുടെ നികുതി കുടിശ്ശിക കണ്ടെത്തി ഈടാക്കാന്‍ വേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഏകദേശം 6.4 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക.

ഉയര്‍ന്ന തുകയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളുടെ വേഗം കൂട്ടാന്‍ ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.Related posts

Back to top