നികുതി വെട്ടിപ്പ് കേസ്; ലയണല്‍ മെസിക്ക് ജയില്‍ ഒഴിവാക്കാന്‍ അവസരം

മാഡ്രിഡ്: പിഴയടച്ചാല്‍ ബാഴ്‌സിലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് നികുതിവെട്ടിപ്പ് കേസില്‍ ജയില്‍ ഒഴിവാക്കാന്‍ അവസരം.

ഓരോ ദിവസത്തിനും 400 യൂറോ വീതം 255,000 യൂറോ അടച്ചാല്‍ ജയില്‍ ഒഴിവാക്കുമെന്നാണ് പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാല്‍ തന്നെയും സ്പാനിഷ് കോടതിയാണ് അന്തിമ വിധി പുറപ്പെടുവിക്കേണ്ടത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മെസിയേയും പിതാവ് ജോര്‍ജിനേയുമാണ് സ്പാനിഷ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും യഥാക്രമം 1.75 മില്യണ്‍ 1.3 മില്യണ്‍ ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.

2007- 2009 കാലയളവില്‍ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാഴ് സിലോണയിലെ കോടതിയാണ് മെസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പിഴയടച്ചാല്‍ മെസിയെ തടവ് ശിക്ഷയില്‍നിന്നും ഒഴിവാക്കാനാവുമെന്ന് സ്പാന്റിഷ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. 21 മാസമാണ് മെസിക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Top