tax evasion case: Lionel Messi, considered the appeal on April 20,

മാഡ്രിഡ്: ലയണല്‍ മെസിക്ക്‌ നികുതി വെട്ടിപ്പു കേസില്‍ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ നല്‍കിയ അപ്പീല്‍ സ്പാനിഷ് സുപ്രീം കോടതി ഏപ്രില്‍ 20ന് പരിഗണിക്കും.

സുപ്രീം കോടതി വക്താവാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ മെസിക്കും പിതാവ് ജോര്‍ജിനും 21 മാസത്തെ തടവുശിക്ഷയും രണ്ടു മില്യണ്‍ യൂറോ പിഴയുമായിരുന്നു കോടതി വിധിച്ചത്.

പരസ്യങ്ങളിലൂടെ ലഭിച്ച വരുമാനത്തില്‍ വലിയൊരു ഭാഗം നികുതിവെട്ടിപ്പിനായി മറച്ചുവെച്ചുവെന്ന കേസിലായിരുന്നു ശിക്ഷ വിധിച്ചത്.

എന്നാല്‍ സ്പാനിഷ് നിയമമനുസരിച്ച് രണ്ടു വര്‍ഷത്തില്‍ കുറവ് തടവുശിക്ഷ ലഭിച്ചാല്‍ പിഴയടച്ച് ജയില്‍ വാസം ഒഴിവാക്കാനാകും.

Top