ക്രാഷ് ടെസ്റ്റില്‍ മികച്ച സ്റ്റാര്‍ റേറ്റിങ്ങ് നേടി ടാറ്റയുടെ ചെറു എസ് യു വി നെക്‌സോണ്‍

ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ മികച്ച സ്റ്റാര്‍ റേറ്റിങ്ങ് നേടി ടാറ്റയുടെ ചെറു എസ് യു വി നെക്‌സോണ്‍. ഇന്ത്യന്‍ വിപണിയിലെ കാറുകളുടെ സുരക്ഷ പരിശോധിക്കുന്നതിനായി നടത്തുന്ന ടെസ്റ്റ് പ്രോഗ്രാമാണിത്.

ജര്‍മനിയിലെ മ്യൂണിച്ചിലുള്ള എഡിഎസി ലാബില്‍, നെക്‌സോണിനെ 64 കിലോമീറ്റര്‍ വേഗത്തിലോടിച്ച് ഇടിപ്പിച്ചാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. എബിഎസും രണ്ട് എയര്‍ബാഗുകളും ചൈല്‍ഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനവുമുള്ള നെക്‌സോണിനെയാണ് ക്രാഷ് ടെസ്റ്റിനു വിധേയമാക്കിയത്.

tata-nexon

സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ കാറുകള്‍ പിന്നിലാണെന്ന് ആക്ഷേപം പൂര്‍ണമായും തള്ളുന്നതാണ് നെക്സോണിന്റെ ക്രാഷ് ടെസ്റ്റ് ഫലം. സാധാരണ അപകടത്തില്‍ തലയ്ക്കും കഴുത്തിനുമാണ് കൂടുതല്‍ പരിക്കേല്‍ക്കുന്നത്. എന്നാല്‍, രണ്ട് നിര സീറ്റുകളിലെയും യാത്രക്കാര്‍ക്ക് നെക്സോണ്‍ മികച്ച സുരക്ഷയാണ് നല്‍കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാല് സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും നേടി.

ആറ് സ്പീഡ് മാന്വല്‍ , ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള ടാറ്റ കോംപാക്ട് എസ്‌യുവിയ്ക്ക് 110 ബിഎച്ച്പി ശേഷിയുള്ള 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ,1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളാണുള്ളത്. 6.38 ലക്ഷം മുതല്‍ 10.78 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ എക്‌സ്‌ഷോറൂം വില.

Untitled-1tata-nexon

മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് , മഹീന്ദ്ര ടിയുവി 300 എന്നിവയുമായിട്ടാണ് നെക്‌സോണിന് മത്സരിക്കേണ്ടി വരിക.

Top