ടാറ്റ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ പുതിയ നിറത്തില്‍; സ്‌ട്രൈക്കര്‍ ബ്ലൂ പിന്‍വലിച്ചു

tiago

ടിയാഗൊ ഹാച്ച്ബാക്കിനും, ടിഗോര്‍ കോമ്പാക്ട് സെഡാനും പുതിയ നിറപതിപ്പുമായി ടാറ്റ. ഇനി മുതല്‍ ടൈറ്റാനിയം ഗ്രെയ് നിറത്തിലും ടിയാഗൊ, ടിഗോര്‍ മോഡലുകളെ ലഭ്യമാക്കാം. പുതിയ നിറത്തില്‍ ഒരുങ്ങിയ ഹാച്ച്ബാക്കിനെയും കോമ്പാക്ട് സെഡാനെയും ഡീലര്‍ഷിപ്പുകള്‍ക്ക് ടാറ്റ നല്‍കി കഴിഞ്ഞു.

അതേസമയം ടിയാഗൊ, ടിഗോര്‍ മോഡലുകളിലുള്ള സ്‌ട്രൈക്കര്‍ ബ്ലൂ നിറപതിപ്പിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചു. ആറ് നിറങ്ങളിലാണ് ടിയാഗൊ, ടിഗോര്‍ കാറുകള്‍ ഇനി വിപണിയില്‍ എത്തുക. ബെറി റെഡ്, എസ്‌പ്രെസ്സോ ബ്രൗണ്‍, ടൈറ്റാനിയം ഗ്രെയ്, പ്ലാറ്റിനം സില്‍വര്‍, പേള്‍സെന്റ് വൈറ്റ് എന്നീ നിറങ്ങളിലാണ് മോഡലുകളെ അവതരിക്കുക.

എന്നാല്‍ ടിയാഗൊ, ടിഗോര്‍ XB, XE വേരിയന്റുകളില്‍ പുതിയ ടൈറ്റാനിയം ഗ്രെയ് നിറം ലഭ്യമല്ല. 84 bhp കരുത്തും 114 Nm torque ഉത്പാദിപ്പിക്കുന്ന പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

70 bhp കരുത്തും 150 Nm torque ഉത്പാദിപ്പിക്കുന്ന ഡീസല്‍ എഞ്ചിനിലും 5 സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് ഒരുങ്ങുന്നത്. ഇരു കാറുകളുടെയും സ്‌പോര്‍ടി പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടാറ്റ. കൂടാതെ കാറുകളുടെ വൈദ്യുത പതിപ്പുകളും ഉടന്‍ വിപണിയിലെത്തും.

പുതിയ മാരുതി ഡിസൈര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്‌പൈര്‍ എന്നിവരാണ് ടിഗോറിന്റെ പ്രധാന എതിരാളികള്‍. 3.26 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗൊയുടെ വില ആരംഭിക്കുന്നത്.

Top