ടിയാഗൊ JTP എഡിഷനുമായി ടാറ്റ എത്തുന്നു ; വില ആറു ലക്ഷം

tata-tiago

ദീപാവലിക്ക് മുന്നോടിയായി ടാറ്റ ടിയാഗൊ JTP പതിപ്പ് വിപണിയിലെത്തുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ അറിയിച്ചു. പുതിയ ടിയാഗൊ JTP പതിപ്പ് വരുന്നകാര്യം ടിയാഗൊ NRG ഹാച്ച്ബാക്കിന്റെ അവതരണ വേളയിലാണ് ടാറ്റ വ്യക്തമാക്കിയത്. ആറു ലക്ഷമാണ് ടിയാഗോയ്ക്ക് വില വരുന്നത്.

തിളങ്ങുന്ന ഫ്രെയിമുള്ള കറുത്ത ഹണികോമ്പ് ഗ്രില്ലും, ചുവപ്പു നിറത്തിലുള്ള JTP ലോഗോയുമാണ് മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മിററുകള്‍ക്കും നിറം ചുവപ്പാണ്. വലിയ എയര്‍ഡാമും ഭീമന്‍ ഫോഗ്‌ലാമ്പുകളുമാണ് ഡിസൈന്‍ സവിശേഷതകളില്‍ വരുന്നത്.

15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, തിളങ്ങുന്ന കറുത്ത മേല്‍ക്കൂര, സ്‌പോയിലര്‍ എന്നിവ ടിയാഗൊ JTP മോഡലിന്റെ വിശേഷങ്ങളാണ്. 3,746 mm നീളവും, 1,647 mm വീതിയും, 1,502 mm ഉയരവും ടിയാഗൊ JTP എഡിഷനുണ്ട്. നീളത്തിന്റെയും വീതിയുടെയും കാര്യത്തില്‍ ടിയാഗൊ – ടിയാഗൊ ജെടിപി മോഡലുകള്‍ തമ്മില്‍ വ്യത്യാസമില്ല. എന്നാല്‍ JTP പതിപ്പിന് 33 mm ഉയരം കുറവാണ്.

165 mm (13 ഇഞ്ച് വീലുകള്‍), 170 mm (14 ഇഞ്ച് വീലുകള്‍) എന്നിങ്ങനെയാണ് സാധാരണ ടിയാഗൊയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. എന്നാല്‍ ടിയാഗൊ JTP എഡിഷന്‍ 161 mm ഗ്രൗണ്ട് ക്ലിയറന്‍സ് അവകാശപ്പെടും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊ JTP, ടിഗോര്‍ JTP മോഡലുകള്‍ക്ക് തുടിപ്പേകുക. മൂന്നു സിലിണ്ടര്‍ എഞ്ചിന് 109 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Top