tata tiago aktiv showcased

2016 ദില്ലി ഓട്ടോഎക്‌സ്‌പോയില്‍ സിക്ക ആക്ടീവ് എന്ന പേരിലൊരു മോഡലിനെ അവതരിപ്പിച്ചിരുന്നു. സിക്ക എന്നപേരു നേരത്തെ തന്നെ വേണ്ടെന്നുവച്ചതിനാല്‍ ടിയാഗോയുടെ ‘ആക്ടീവ്’ പേരിലുള്ള പതിപ്പുമായി എത്തിയിരിക്കുകയാണ് ടാറ്റ. മുബൈയിലുള്ള ചടങ്ങളിലായിരുന്നു ടിയാഗോ ആക്ടീവിന്റെ അവതരണം

ടിയാഗോ ഹാച്ച്ബാക്കിന്റെ ക്രോസോവര്‍ പതിപ്പാണ് ആക്ടീവ്. ഉടന്‍ തന്നെ പുതിയ മോഡലിന്റെ അവതരണമുണ്ടാകുമെന്നാണ് സൂചന. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമൊന്നുമുണ്ടായിരിക്കുന്നതല്ല.

മുന്നിലും പിന്നിലുമുള്ള ബംബറുകളിലെ ബ്ലാക്ക് ക്ലാഡിംഗ്, സില്‍വര്‍ ബാഷ് പ്ലെയിറ്റ്, സൈഡ് ബോഡി ക്ലാഡിംഗ്, ബ്ലാക്ക് നിറത്തിലുള്ള റൂഫും മിററുകളും, സില്‍വര്‍ ഫിനിഷ് റൂഫ്‌റെയില്‍സ്, ഗണ്‍മെറ്റല്‍ അലോയ് വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പുതുമകള്‍.

കളര്‍ പാനലുകളും ലെതര്‍ സീറ്റുകളും നല്‍കി എന്നല്ലാതെ നിലവിലുള്ള മോഡലില്‍ നിന്നു വലിയ മാറ്റങ്ങളൊന്നും ഇന്റീരിയറില്‍ വരുത്തിയിട്ടില്ല.

ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സ്‌പെറ്റ് മോഡലിലുണ്ടായിരുന്ന ഡെക്കാലുകളും അലോയ് വീലുകളും ഈ പ്രൊഡക്ഷന്‍ മോഡലില്‍ ഇല്ല.

ഡീസല്‍, പെട്രോള്‍ വകഭേദങ്ങളിലായിരിക്കും ടിയാഗോയുടെ ആക്ടീവ് പതിപ്പിന്റെ അവതരണം

അമ്പതിനായിരത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് കഴിഞവര്‍ഷം ഇന്ത്യയിലെ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട കാര്‍ എന്ന പദവി ടിയാഗോയ്ക്കായിരുന്നു.

Top