ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ് ‘ജയം നിയോ’ ഉടന്‍ വിപണിയില്‍

ടാറ്റ നാനോയ്ക്കും ഇലക്ട്രിക് പതിപ്പുകളെ നല്‍കാനാണു ടാറ്റയുടെ പുതിയ നീക്കം.
വാഹന വിപണി അമ്പരപ്പോടെയാണു ടാറ്റയുടെ നീക്കത്തെ നോക്കിക്കാണുന്നത്.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാനോയുടെ ഇലക്ട്രിക് പതിപ്പ് നവംബര്‍ 28നു വിപണിയില്‍ എത്തും. ‘ജയം നിയോ’ എന്നാകും പുതിയ നാനോ ഇലക്ട്രിക് പതിപ്പിനു നല്‍കുന്ന പേര്.

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ് കമ്പനിയാണ് നാനോയുടെ ഇലക്ട്രിക് പതിപ്പിനെ നിര്‍മ്മിക്കുന്നത്.

എഞ്ചിനും ട്രാന്‍സ്മിഷനുമില്ലാത്ത നാനോയുടെ ബോഡി ഷെല്ലുകളെ കോയമ്പത്തൂര്‍ കമ്പനിക്ക് ടാറ്റ വിതരണം ചെയ്യുമെന്നാണു വിവരം.

ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഭിമുഖ്യത്തിലാകും ‘ജയം നിയോ’ ഔദ്യോഗികമായി അവതരിക്കുക.

j10

ടാറ്റ കാറുകളുടെ സ്‌പോര്‍ടിയര്‍ പതിപ്പുകളെ വികസിപ്പിക്കുന്നതിന് വേണ്ടി അടുത്തിടെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി ജയം ഓട്ടോമോട്ടീവ് പങ്കാളിയായത്.

ടാറ്റ ബാഡ്ജിംഗ് ഇല്ലാതെയാകും ജയം നിയോ അവതരിപ്പിക്കുക. എന്നാല്‍ നിയോയുടെ വശങ്ങളില്‍ ഇലക്ട്ര ഇവിയുടെ ബഡ്ജിംഗ് ഇടംപിടിക്കും.

ആദ്യ ഘട്ടത്തില്‍ 400 നിയോകളെ ടാക്‌സി സേവനമായ ഓല ക്യാബുകള്‍ക്ക് ജയം വിതരണം ചെയ്യും. 22.6 bhp കരുത്തേകുന്ന 48 V ഇലക്ട്രിക് സംവിധാനത്തിലാകും ജയം നിയോ പ്രവര്‍ത്തിക്കുക.

800 കിലോഗ്രാമാണ് പുത്തന്‍ നിയോയുടെ ഭാരം. നിലവില്‍ ജയം ബ്രാന്‍ഡിന് കീഴിലാണ് നാനോയുടെ ഇലക്ട്രിക് പതിപ്പ് നിയോ എത്തുകയെങ്കിലും ഭാവിയില്‍ നിയോയുടെ സ്വന്തം പതിപ്പിനെ ടാറ്റ പുറത്തിറക്കും.

Top