പുതുവര്‍ഷത്തില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

tata motors

മുംബൈ: പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

2018 ജനുവരി ഒന്ന് മുതല്‍ ടാറ്റ കാറുകളില്‍ 25,000 രൂപ വരെ വിലവര്‍ധിക്കും. ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാര്‍ വിലവര്‍ധനവ് നടപ്പിലാക്കാന്‍ കാരണമെന്ന് ടാറ്റ വ്യക്തമാക്കി.

നാനോ ഹാച്ച്ബാക്ക് മുതല്‍ ഹെക്‌സ എസ്‌യുവി വരെ നീളുന്നതാണ് ടാറ്റയുടെ ഇന്ത്യന്‍ നിര.

പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ടയും, ഹോണ്ടയും, സ്‌കോഡയും, ഇസുസുവുമാണ് ഇതുവരെ പ്രഖ്യാപിച്ചത്.

Top