ടാറ്റയുടെ പുതിയ എസ്‌യുവി ഒരുങ്ങുന്നു; ‘Q501’ എസ്‌യുവിയെ അടുത്ത വര്‍ഷം അവതരിപ്പിക്കും

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രീമിയം എസ്‌യുവിയ്ക്ക് ഒപ്പം മറ്റൊരു എസ്‌യുവി ടാറ്റ ഒരുക്കുന്നതായി റിപ്പോര്‍ട്ട്.

Q501 എന്ന കോഡ്‌നാമത്തിലുള്ള എസ്‌യുവിയെ 2018 അവസാനത്തോടെ ടാറ്റ അവതരിപ്പിക്കുമെന്നാണ് സൂചന.

ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനാകും പുതിയ ടാറ്റ എസ്‌യുവികള്‍ക്ക് കരുത്ത് പകരുക.

ജീപ് കോമ്പസിലും സമാന എഞ്ചിനാണ് ഒരുങ്ങുന്നത്. എന്നാല്‍ റീട്യൂണ്‍ ചെയ്യപ്പെട്ട എഞ്ചിനാകും എസ്‌യുവിയില്‍ ടാറ്റ നല്‍കുക.

5 സീറ്റര്‍ എസ്‌യുവി 140 bhp കരുത്തേകുമ്പോള്‍, 170 bhp കരുത്താണ് 7 സീറ്റര്‍ എസ്‌യുവിയില്‍ ലഭിക്കുക.

അടിത്തറയിലും എഞ്ചിനിലും സമാനത പുലര്‍ത്തുമെങ്കിലും രണ്ട് എസ്‌യുവികളും തികച്ചും വ്യത്യസ്തമായാകും വിപണിയില്‍ എത്തുക.

Top