ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ടാറ്റ

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.

12.18 ലക്ഷം രൂപ ആരംഭവിലയിലാണ് ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനെ ടാറ്റ അണിനിരത്തിയിരിക്കുന്നത്.

അബ്‌സൊല്യൂട്ട്, ഇന്‍ഡള്‍ജ് എന്നീ രണ്ട് പാക്കേജുകളിലാണ് ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ലഭ്യമാവുക.

സാധാരണ ഹെക്‌സയില്‍ നിന്നും ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ് ബാഡ്ജിംഗ്.

ക്രോം ആക്‌സന്റ് നേടിയ ഫ്രണ്ട് ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററുകള്‍ എന്നിവ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

വയര്‍ലെസ് ചാര്‍ജര്‍ ഫീച്ചറും ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ സ്‌പെഷ്യല്‍ എഡിഷന് ലഭിച്ചിട്ടുണ്ട്.

10.1 ഇഞ്ച് റിയര്‍ സീറ്റ് പ്ലെയറാണ് ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ മറ്റൊരു പ്രത്യേകത.

ഹെക്‌സ സ്‌പെഷ്യല്‍ എഡിഷനില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റൊരു ആധുനിക ഫീച്ചറാണ് ഹെഡ്‌സ്അപ് ഡിസ്‌പ്ലേ.

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള സ്പീഡ് ലിമിറ്റ് അലേര്‍ട്ടുകളും ബാറ്ററി വോള്‍ട്ടേജ് ഇന്‍ഡിക്കേറ്ററും എല്‍ഇഡി ഹെഡ്‌സ്അപ് ഡിസ്‌പ്ലേയില്‍ ടാറ്റ ഒരുക്കിയിട്ടുണ്ട്.

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം മുഖേന തത്സമയം ടയറുകളിലെ വായുമര്‍ദ്ദം പരിശോധിച്ച് വിലയിരുത്താന്‍ സാധിക്കും.

പുത്തന്‍ ഡിസൈനില്‍ ഒരുങ്ങിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ മറ്റൊരു വിശേഷം.

XE, XM, XMA, XT, XTA വേരിയന്റുകളിലായാണ് ഹെക്‌സയെ ടാറ്റ അണിനിരത്തുന്നത്.

Top