Tata Hexa SUV Launched at Rs. 11.99 lakh

മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ എസ്‌യുവി കാര്‍ ഹെക്‌സ ഇന്ത്യന്‍ വിപണിയില്‍ എത്തി. 11.99 ലക്ഷം മുതല്‍ 17.43 ലക്ഷം രൂപവരെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

മഹീന്ദ്രയുടെ എക്‌സ്യുവി 500, ടൊയോട്ട ഇന്നോവ ക്രസ്റ്റ, മാരുതി സുസുക്കി എര്‍ട്ടിഗ എന്നീ വാഹനങ്ങളോട് കിടപിടിക്കാനാണ് ഹെക്‌സ വിപണിയിലെത്തിയിരിക്കുന്നത്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഹെക്‌സയുടേത്.

എക്‌സ്ഇ, എക്‌സ്എം, എക്‌സ്എംഎ, എക്‌സ്ടി, എക്‌സ്ടിഎ, എക്‌സ്ടി 4*4 വിഭാഗങ്ങളിലായാണ് ടാറ്റ ഹെക്‌സ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഏഴു സീറ്റ് സൗകര്യമാണ് ഹെക്‌സയില്‍ നല്‍കിയിരിക്കുന്നത്.

എല്ലാ വേരിയെന്റുകളിലും എബിഎസും രണ്ട് എയര്‍ബാഗുകളും നല്‍കിയിട്ടുണ്ട്. 17 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടിയ വേരിയെന്റുകളില്‍ ഓട്ടോമാറ്റിക് ക്‌ളൈമെറ്റ് കണ്‍ട്രോളും റൂഫ് റയിലും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റാ മോട്ടോഴ്‌സ് ഹെക്‌സയുടെ മോഡല്‍ അവതരിപ്പിച്ചത്.

Top