tata encroachment vs achuthanadan welcome mm mani statement

തിരുവനന്തപുരം: മൂന്നാറിലെ ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ എംഎം മണി പറഞ്ഞത് തെറ്റാണെന്ന് വി എസ് അച്യുതാനന്ദന്‍.

ടാറ്റയുടെ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം കൂടാതെ സര്‍ക്കാര്‍ നടപടിയെടുക്കണം. വീണ്ടെടുക്കുന്ന ഭൂമിയില്‍, പാരിസ്ഥിതികമായി സംരക്ഷിക്കപ്പെടേണ്ടത് സംരക്ഷിക്കണമെന്നും വിഎസ് വ്യക്തമാക്കി.

പതിച്ചു കൊടുക്കാവുന്ന ഭൂമി തോട്ടം തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി, ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യണം. ഇതിനായി, റവന്യൂ, പൊലീലീസ് അധികാരികള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നുവെന്നും എം എം മണി പറഞ്ഞിരുന്നു.

വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസ്. ഉമ്മന്‍ചാണ്ടിക്കുള്ള മര്യാദ പോലും വി എസിന് ഇല്ല. പാര്‍ട്ടി വിലക്കുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും എം എം മണി പറഞ്ഞു.

Top