അംബാനിയുടെ ജിയോക്ക് വെല്ലുവിളിയായി ഡോക്കോമ . . കിടിലന്‍ ഓഫറുകള്‍

docomo

നപ്രിയ മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ ഓഫറുമായി ഡോക്കോമ. 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമയുടെ വാഗ്ദാനം.

ഡോക്കോമ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്എംഎസുകള്‍ എന്നിവയും ലഭിക്കും. ദിവസം 250 മിനിറ്റുകളും ആഴ്ചയില്‍ 10,000 മിനിറ്റുകളും സംസാരിക്കാം. 119 പ്ലാന്‍ കൂടാതെ 179,229,348,349,499 പ്ലാനുകളും ഡോക്കോമ അവതരിപ്പിച്ചിട്ടുണ്ട്.

149 രൂപയുടെ ജിയോ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയാണ് നല്‍കുന്നത്. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് ഡോക്കോമ നല്‍കുന്നത്

Top