tata decreased the rate of land rover

ന്‍ വില കുറവ് പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍.

ഇന്ത്യന്‍ നിര്‍മിത ഡിസ്‌കവറി സ്‌പോര്‍ട്, ലാന്‍ഡ് റോവര്‍ ഇവോക് എന്നി എസ് യു വികളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്.

ഡിസ്‌കവറി സ്‌പോര്‍ടിന്റെ വില നാലു ലക്ഷവും ഇവോകിന്റെ വില മൂന്നു ലക്ഷവുമാണ് കമ്പനി കുറച്ചത്. ഇന്ത്യന്‍ നിര്‍മിത എസ് യു വികളുടെ വില മൂന്നു മുതല്‍ നാലു ലക്ഷം വരെ കുറച്ചപ്പോള്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റേയും, വോഗിന്റേയും വില മൂപ്പതു ലക്ഷം മുതല്‍ 50 ലക്ഷം വരെ കുറച്ചു.

യുറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തു വന്നതിന്റെ ഫലമായി പൗണ്ടിന്റെ മൂല്യം കുറഞ്ഞതിനാലാണ് ഇത്ര വലിയ വിലക്കുറവ് വന്നത് എന്നാണ് കമ്പനി അറിയിക്കുന്നത്.

Top