സിനിമാ താരങ്ങളല്ല, കായികതാരങ്ങളാണ് യഥാര്‍ത്ഥ ഹീറോസ്: തപ്‌സി പാനു

tapsi

സിനിമാ താരങ്ങളല്ല, കായികതാരങ്ങളാണ് ശരിക്കും ആരാധിക്കപ്പെടേണ്ടതെന്ന് നടി തപ്‌സി പാനു. ‘സ്‌പോര്‍ട്‌സ് താരങ്ങളാണ് ശരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അവരെന്നും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ്. അവരില്‍ ഒരാളാകാന്‍ എനിക്കും സാധിക്കില്ല. ഏറെ ആത്മവിശ്വാസമുള്ളവരും സ്വയം നീന്തിക്കയറി ഉന്നതങ്ങളില്‍ എത്തിയവരുമാണ് അവര്‍’ -തപ്‌സി പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ സൂര്‍മയില്‍ ഒരു ഹോക്കി താരത്തിന്റെ വേഷമാണ് തപ്‌സിക്ക്. രാജ്യാന്തര ഹോക്കി പ്ലെയര്‍ സന്ദീപ് സിങിന്റെ കഥ പറയുന്ന ചിത്രമാണ് സൂര്‍മ. ഷാദ് അലി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സോണി പിക്‌ചേഴ്‌സും സിഎസ് ഫിലിംസും ചേര്‍ന്നാണ്.

2016ല്‍ പുറത്തിറങ്ങിയ ‘പിങ്ക്’ എന്ന ചിത്രമായിരുന്നു തപ്‌സിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. അനിരുദ്ധ് റോയി ചൗധരി സംവിധാനം ചെയ്ത ഈ ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളിലൊന്നു കൂടിയായിരുന്നു.

Top