സുജോയ് ഘോഷ് ചിത്രത്തിലൂടെ തപ്‌സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു

tapsi

പിങ്ക് എന്ന ചിത്രത്തിനു ശേഷം തപ്‌സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു. സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദ ഇന്‍വിസിബിള്‍ ഗസ്റ്റ്’ എന്ന ചിത്രത്തിന്റെ റീമേക്കായിരിക്കും ഇത്.

പിങ്കിന്റെ വിജയം വീണ്ടും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് തപ്‌സി പറയുന്നത്. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ ആള്‍ക്കാര്‍ കാത്തുനില്‍ക്കുകയാണ്. എനിക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ സാധിച്ചു. അത് വലിയ ഭാഗ്യമാണെന്നും തപ്‌സി പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള മറ്റു വിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top