tamil super hit film dhruvangal 16 remaking in malayalam, mammootty may be in lead role

മിഴില്‍ സൂപ്പര്‍ഹിറ്റായ ‘ധ്രുവങ്ങള്‍ 16’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഹ്മാന്‍ നായകനായി എത്തിയ ചിത്രം മലയാളത്തിലെത്തുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകവേഷത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നവാഗതനായ യുവ സംവിധായകന്‍ കാര്‍ത്തിക്ക് നരേന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ ആശങ്കയോടെയാണ് റഹ്മാന്‍ ഏറ്റെടുത്തത്. പോലീസ് വേഷം ചെയ്യാനുള്ള വിമുഖതയും, മുന്‍പും നിരവധി സിനിമകളില്‍ പോലീസ് വേഷത്തിലെത്തിയതിനാല്‍ സ്വീകാര്യത എത്രത്തോളമാവുമെന്ന കാര്യത്തില്‍ റഹ്മാന് ആശങ്കയുണ്ടായിരുന്നു എന്നാല്‍ തമിഴകമാകെ ധ്രുവങ്ങള്‍ 16 തരംഗമാണ് സൃഷ്ടിച്ചത്. കേരളക്കരയിലെ പ്രേക്ഷകര്‍ പോലും കാര്‍ത്തിക്കിന്റെ സിനിമയെ ഏറ്റെടുത്തു.

Top