ഇതാണ് യഥാര്‍ത്ഥ ഹീറോയിസം . . വീട്ടുജോലിക്കാരന്റെ വിവാഹം നടത്തി സൂര്യ

soorya_marriage

ചെന്നൈ: താരപരിവേഷമില്ലാതെ വീണ്ടും സൂര്യ. ജോലിക്കാരന്റെ വിവാഹത്തില്‍ താരജാഡയില്ലാതെ സൂര്യയും കുടുംബവും പങ്കെടുത്തത് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നു.

സൂപ്പര്‍ ഹീറോ ആണെങ്കിലും സാധാരണക്കാരില്‍ സാധാരണക്കാരനായാണ് സൂര്യ എന്നും എപ്പോഴും. അത് ആരാധകര്‍ക്കും അറിയുന്നതാണ്. കഴിഞ്ഞ ദിവസം ജോലിക്കാരന്റെ വിവാഹത്തിന് സൂര്യ കുടുംബനാഥനെപ്പോലെ എത്തി, വിവാഹം മംഗളമായി നടത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സൂപ്പര്‍ ഹീറോ എന്നതിനൊപ്പം മാന്യനും, മാതൃകയായ കുടുംബ നാഥന്‍ എന്ന നിലയിലും സൂര്യയെ ആരാധകര്‍ക്ക് പരിചയമാണ്. ചടങ്ങിനെത്തിയ കുടുംബം വിവാഹ ചടങ്ങുകളിലുട നീളം സാന്നിധ്യമായി. സൂര്യയാണ് വരന് താലി കൈമാറിയത്. വിവാഹത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയതും സൂര്യയും കുടുംബവുമായിരുന്നു.

സൂര്യയെ കൂടാതെ കാര്‍ത്തി, ജ്യോതിക, അച്ഛന്‍ ശിവകുമാര്‍, അമ്മ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തിരുപ്പതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.

Top