അഫ്ഗാനിൽ സുരക്ഷ സേനയുടെ ആക്രമണത്തിൽ താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

Taliban

കാബൂൾ : അഫ്ഗാനിസ്ഥാനിൽ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സുകൾ നടത്തിയ ആക്രമണത്തിൽ 9 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാഗ്ലാൻ പ്രവിശ്യയിലാണ് സേന ആക്രമണം നടത്തിയത്.

ടാല ബർഫാക് ജില്ലയിലെ ടർമോഷ് താഴ്വരയിൽ നടന്ന ആക്രമണത്തിൽ തീവ്രവാദികൾ നിർമ്മിച്ച ചെക്ക് പോസ്റ്റുകൾ സേന നശിപ്പിച്ചു. കൽക്കരി ഗതാഗത വാഹനങ്ങളിൽ നിന്ന് പണം ശേഖരിക്കാനാണ് ഈ ചെക് പോസ്റ്റുകൾ ഭീകരർ ഉപയോഗിച്ചിരുന്നത്.

ആക്രമണത്തെ കുറിച്ച് ഇതുവരെ താലിബാൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Top