അഫ്ഗാനിസ്ഥാനുമായി സമാധാന ചർച്ചകൾ നടത്താൻ തയ്യാറെന്ന് തീവ്രവാദ സംഘടന താലിബാൻ

Taliban

കാബൂൾ : അഫ്ഗാനിസ്ഥാനുമായി സമാധാന ചർച്ചകൾ നടത്താൻ തയ്യാറെന്ന് തീവ്രവാദ സംഘടനയായ താലിബാൻ. കഴിഞ്ഞ ദിവസം ഭീകരസംഘടനയായ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കു തയാറാണെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു . അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്.

അഷ്റഫ് ഘാനിയുടെ നേതൃത്വത്തിൽ നടത്തുന്ന സമാധാന ചർച്ചകൾക്ക് സഹകരിക്കാൻ താലിബാൻ തയ്യാറെന്ന് അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.

തുർക്ക്മെനിസ്ഥാൻ-അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ-ഇന്ത്യ (ടിഎപിഐ) ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയിൽ തൊഴിൽ ഉറപ്പാക്കാൻ താലിബാൻ മുൻകൈയെടുക്കുന്നുവെന്ന് തീവ്രവാദ ഗ്രൂപ്പുമായി ചർച്ച നടത്തിയ അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യാ കൗൺസിൽ ചെയർമാൻ കമ്രാൻ അലിസായി പറഞ്ഞു.

ടിഎപിഐ പദ്ധതിയിൽ തൊഴിൽ ലഭിക്കുകയാണെങ്കിൽ സമാധാന ചർച്ചകൾ നടത്താൻ തയ്യാറെന്നും , പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുമെന്നും താലിബാൻ വ്യക്തമാക്കിയതായി അലിസായി കൂട്ടിച്ചേർത്തു. താലിബാൻ ഗ്രൂപ്പിന്റെ ഈ നീക്കത്തെ സ്വാഗതം ചെയുന്നുവെന്നും . സമാധാനപ്രക്രിയയിൽ ചേരുമ്പോൾ സർക്കാർ അവർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സർക്കാർ വിരുദ്ധ ഗ്രൂപ്പുകൾക്കും ഈ നീക്കം ഒരു മാതൃകയായിരിക്കുമെന്നും ടിഎപിഐ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി നിലവിൽ 10 സർക്കാർ വിരുദ്ധ സംഘടനകൾ സമാധാന ചർച്ചകൾക്ക് സഹകരിക്കാൻ തയാറായിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയിടെ ഈ നീക്കത്തെ പാക്കിസ്ഥാനും അംഗീകരിച്ചിട്ടുണ്ട്. 16 വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനായാണ് ഗാനി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.

വെടിനിര്‍ത്തലിന് തയാറാണെന്നും തടവുകാരെ പരസ്പരം കൈമാറാമെന്നുമാണ് അഫ്ഗാന്‍ താലിബാനെ അറിയിച്ചത്. പകരം രാജ്യത്തെ ഭരണകൂടത്തെ അഫ്ഗാന്‍ അംഗീകരിക്കണമെന്നും നിയമങ്ങളെ ബഹുമാനിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ഉപാധിയെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

താലിബാൻ ചർച്ചകൾക്ക് സഹകരിക്കുന്നതോടെ അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും , ആക്രമണങ്ങൾക്കും ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Top